ലോക്പാല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

ലോക്പാല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് വീണ്ടും സുപ്രീംകോടതിയുടെ നോട്ടീസ്. അടിയന്തിരമായി ലോക്പാലിനെ നിയമിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.  ലോക്പാൽ നിയമനത്തിനായി ഉടൻ നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയും സുപ്രീംകോടതി പ്രകടിപ്പിച്ചു.

ലോക്പാല്‍ നിയമനം സംബന്ധിച്ച് ഏപ്രില്‍ 10ന് സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നുവെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോലാല്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു. നിയമനത്തിനുള്ള ശുപാര്‍ശ സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞുവെന്നും എജി കോടതിയെ ബോധിപ്പിച്ചു.

ഈ ഘടത്തിലാണ് വിധി പറയാതെ കേസ് 15ആം തീയതിയിലേയ്ക്ക് മാറ്റിയത്.

കോമൺകോസ് (common cause) എന്ന സംഘടനയാണ് ലോക്പാൽ നിയമനം സംബന്ധിച്ചുള്ള കോടതി ഉത്തരവ് പാലിക്കപ്പെട്ടില്ലെന്ന് കാണിച്ച് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തത്.

Social Icons Share on Facebook Social Icons Share on Google +