നഴ്‌സുമാരുടെ സമരം രണ്ടാംദിവസത്തിലേക്ക്; 24 മുതൽ സംസ്ഥാന വ്യാപക പണിമുടക്ക്

സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തുന്ന സമരം രണ്ടാംദിവസത്തിലേക്ക്. സുപ്രീംകോടതി നിർദേശപ്രകാരം സർക്കാർ തയാറാക്കിയ കരടു വിജ്ഞാപനമനുസരിച്ചുള്ള ശമ്പളപരിഷ്‌കരണം ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്നത്. കരട് വിജ്ഞാപനത്തിൽ ഭേദഗതി വരുത്താനുള്ള നടപടിക്കെതിരെയാണ് അസോസിയേഷന്റെ പ്രതിഷേധം. അലവൻസുകളിൽ കുറവു വരുത്തണമെന്നാന് മിനിമം വേതന ഉപദേശക സമിതിയുടെ നിലപാട്. മിനിമം വേതനം ഇരുപതിനായിരം രൂപയാക്കുമെന്ന് നേരത്തേ സർക്കാർ ഉറപ്പു നൽകിയിരുന്നു. ഈ ഉറപ്പ് പാലിക്കപ്പെടാത്ത പക്ഷം  24 മുതൽ സംസ്ഥാന വ്യാപക പണിമുടക്ക് നടത്തുമെന്നും നഴ്‌സുമാർ അറിയിച്ചു.

Topics: ,
Social Icons Share on Facebook Social Icons Share on Google +