ബിജെപി വർഗീയ ധ്രുവീകരണം ലക്ഷ്യമിടുന്നെന്ന് എം.എം. ഹസൻ; ജനമോചനയാത്രയ്ക്ക് തൃശൂർ ജില്ലയില്‍

ആസിഫയുടെ ക്രൂരമായ കൊലപാതകത്തിലൂടെ ബിജെപി വർഗീയ ധ്രുവീകരണം ലക്ഷ്യമിടുന്നെന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ. ജനമോചനയാത്രയ്ക്ക് തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരിലെ ആസിഫ സംഭവത്തിന്‍റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ രാജ്യത്തെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്ന് എം.എം.ഹസന്‍. ആ കുട്ടിയുടെ വീട്‌ സന്ദർശിച്ച് അവർക്ക് വേണ്ട സഹായങ്ങൾ ഉറപ്പ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Social Icons Share on Facebook Social Icons Share on Google +