ഇറ്റാവയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊന്നു

ആസിഫക്ക് പിന്നാലെ വീണ്ടും ക്രൂരബലാത്സംഗവും കൊലപാതകവും. ഉത്തർപ്രദേശിലെ ഇറ്റാവയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊന്നു. പ്രതിയെ പിടികൂടി. അന്വേഷണം പുരോഗമിക്കുന്നതായി പോലീസ്.

മാതാപിതാക്കളോടൊപ്പം ഒരു വിവാഹത്തിനെത്തിയതായിരുന്നു കുട്ടി. സോനു എന്ന പ്രതി മദ്യലഹരിയില്‍ കുട്ടിയെ അപഹരിക്കുകയായിരുന്നുവെന്നും സമീപത്തെ പണിതീരാത്ത കെട്ടിടത്തില്‍ കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. വിവാഹ സ്ഥലത്തെ ശബ്ദകോലാഹത്തിനിടയില്‍ സംഭവം ആരുടെയും ശ്രദ്ധയില്‍ പെട്ടില്ലെന്നും പൊലീസ് പറയുന്നു. ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണം പുരോഗമിക്കുകയാണ്.

Social Icons Share on Facebook Social Icons Share on Google +