രാജ്യത്ത് വീണ്ടും നോട്ട് ക്ഷാമം; വിവിധ സംസ്ഥാനങ്ങളിൽ എടിഎമ്മുകൾ കാലിയായി

രാജ്യത്ത് വീണ്ടും നോട്ട് ക്ഷാമം. വിവിധ സംസ്ഥാനങ്ങളിൽ എടിഎമ്മുകൾ കാലിയായി. കർണാടക, മഹാരാഷ്ട്ര, ആന്ധ്ര, യുപി, രാജസ്ഥാൻ മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് നോട്ട് ക്ഷാമത്തെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്നത്.

ഉത്സവ സീസണിൽ കൂടുതൽ പണം പിൻവലിച്ചതാണ് കാരണമെന്നും പ്രശ്‌നം മൂന്ന് ദിവസത്തിനകം പരിഹരിക്കാൻ കഴിയുമെന്നും ആർബിഐ വ്യക്തമാക്കി. പ്രശ്‌നം പഠിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചു. പണം കൂടുതലുള്ള ഇടങ്ങളിൽ നിന്ന് ക്ഷാമമുള്ള സംസ്ഥാനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുമെന്നും ആർബിഐ വ്യക്തമാക്കി.

Topics:
Social Icons Share on Facebook Social Icons Share on Google +