ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം : യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് അതിക്രമം

വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലുവ എസ്പി ഓഫീസിന് നേരെ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാകോസ് അടക്കമുള്ള പ്രവർത്തർക്ക് പരിക്കേറ്റു.

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം സി ബി ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്‌ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ആലുവ എസ് പി ഓഫീസിലേക്ക് സമാധാനപരമായി നടത്തിയ പ്രകടനത്തിന് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. മാധ്യമ പ്രവർത്തകർക്ക് നേരെയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് ഉത്ഘാടനം ചെയ്‌ത പ്രതിഷേധ മാർച്ചിൽ ആലുവ എംഎല്‍എ അൻവർ സാദത്ത്, അങ്കമാലി എംഎല്‍എ റോജി തുടങ്ങിയവർ സംസാരിച്ചു.

ലോക്കപ്പ് മർദ്ദനമല്ല, കൊലപാതകമാണ് നടത്തിയതെന്ന് പ്രകടനം ഉദ്ഘാടനം ചെയ്ത ഡീൻ കുര്യാക്കോസ് പറഞ്ഞു.

പോലീസിന്‍റെ അക്രമണത്തിൽ ഡീൻ കുര്യാക്കോസിനും മറ്റ് പ്രവർത്തകർക്കും പരിക്ക് പറ്റുകയും ചെയ്തു.

Social Icons Share on Facebook Social Icons Share on Google +