രാജ്യത്തെ ബാങ്കിംഗ് മേഖലയെ മോദി സർക്കാർ തകർത്തുവെന്ന് രാഹുൽ ഗാന്ധി

മോദി സർക്കാർ രാജ്യത്തെ ബാങ്കിംഗ് മേഖലയെ തകർത്തുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നോട്ട് ക്ഷാമത്തിന് ഉത്തരവാദിയും പ്രധാനമന്ത്രി തന്നെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.  രാജ്യത്ത് നോട്ട് നിരോധനത്തിലൂടെ പിടിച്ചെടുത്ത പണം മുഴുവൻ നരേന്ദ്ര മോദി നീരവ് മോദിയുടെ പോക്കറ്റിലിട്ടു കൊടുത്തു. നീരവ് മോദി 30,000 കോടിരൂപയുമായി രാജ്യത്ത് നിന്ന് കടന്നുകളഞ്ഞിട്ടും നരേന്ദ്രമോദി മൗനം പാലിച്ചുവെന്നും രാഹുൽ ഗാന്ധി അമേത്തിയിൽ കുറ്റപ്പെടുത്തി.

പാര്‍ലമെന്‍റിനെ അഭിമുഖീകരിക്കാന്‍ മോഡി ഭയപ്പെടുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.  റഫേല്‍ ഇടപാട്, നീരവ് മോഡി വിഷയങ്ങള്‍ ഏതായാലും അദ്ദേഹം മൌനത്തിലാണെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

നോട്ട് ക്ഷാമത്തെക്കുറിച്ച് കവിത രൂപത്തിലൊരു പരിഹാസക്കുറിപ്പും അദ്ദേഹം ട്വീറ്റ് ചെയ്തു. നോട്ട് നിരോധന കാലഘട്ടത്തിലെ ജനങ്ങളുടെ ദുരിതവു,  നീരവ് മോഡിയും മല്യയും തുടങ്ങി എല്ലാ വിവാദ വിഷയങ്ങളും അദ്ദേഹം തന്‍റെ കവിതയില്‍ പ്രതിപാദിച്ചിരിക്കുന്നു.

രാജ്യം വീണ്ടും നോട്ട് ക്ഷാമം എന്ന തട്ടിപ്പില്‍പെട്ടിരിക്കുകയാണ്.  താങ്കളുടെ പണം നീരവ് മോഡിയുടെ പോക്കറ്റിലാണുള്ളത്. എല്ലാം മോദിയുടെ ‘മല്യ’ മായയാണ്. നോട്ട് ക്ഷാമം എന്ന വിപത്ത് വീണ്ടും ആഞ്ഞടിക്കുകയാണ്.  രാജ്യത്തെ എടിഎമ്മുകള്‍ വീണ്ടും ഒഴിഞ്ഞു. രാജ്യത്തെ ബാങ്കുകളെ മോദി സര്‍ക്കാര്‍ ഏത് അവസ്ഥയിലേയ്ക്കാണ് എത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ക്യാഷ് ക്രഞ്ച് എന്ന ഹാഷ് ടാഗിലാണ് രാഹുല്‍ തന്‍റെ കവിത കുറിച്ചത്.

Social Icons Share on Facebook Social Icons Share on Google +