ഉപഭോക്താക്കൾക്ക് സേവന സൗകര്യങ്ങൾ ഒരുക്കി ട്രായ്; എല്ലാ മൊബൈൽ നിരക്കുകളും ലഭ്യം

വിവിധ മൊബൈൽ കമ്പനികളുടെ ഫോൺ നിരക്കുകളും പ്ലാനുകളും വ്യക്തമാക്കുന്ന വെബ്‌സൈറ്റുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. നിലവിലുള്ള എല്ലാ മൊബൈൽ നിരക്കുകളും ഈ വെബ് സൈറ്റിൽ ലഭ്യമാണ്.

ഉപഭോക്താക്കൾക്ക് സേവന സൗകര്യങ്ങൾക്കായി ആണ് ട്രായ് പുതിയ സംവിധാനവുമായി രംഗത്തിയിരിക്കുന്നത്. ഇതോടെ ഉപഭോക്താക്കൾക്ക് ഓരോ കമ്പനിയുടെയും നിരക്കുകൾ താരതമ്യം ചെയ്യാനാകും.

സ്‌പെഷ്യൽ താരിഫ് വൗച്ചറുകൾ, സാധാരണ നിരക്കുകൾ, പ്രമോഷണൽ താരിഫുകൾ വാല്യു ആഡഡ് സർവീസ് പായ്ക്കുകൾ തുടങ്ങിയവയും വെബ് സൈറ്റിൽ നൽകിയിട്ടുണ്ട്. ഇത്രയും സുതാര്യമായി മൊബൈൽ നിരക്കുകൾ ലഭ്യമാക്കുന്ന ഒരു പ്ലാറ്റ്‌ഫോം സർക്കാർ പിന്തുണയിൽ ആദ്യമായാണു നടപ്പാക്കുന്നതെന്ന് ട്രായ് അറിയിച്ചു.

പൊതുജനങ്ങൾക്കും മൊബൈൽ കമ്പനികൾക്കും വെബ്‌സൈറ്റ് പരിശോധിച്ച് നിർദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാൻ 15 ദിവസമാണ് അനുവദിച്ചിരിക്കുന്നതെന്ന് ട്രായ് സെക്രട്ടറി സുനിൽ ഗുപ്ത അറിയിച്ചു.
ഈ സേവനം നിലവിൽ ഡൽഹിയിൽ മാത്രമാണ് ലഭ്യമാകുക. പൊതുജനങ്ങളിൽനിന്നു അഭിപ്രായങ്ങൾ സ്വീകരിച്ചശേഷം എല്ലായിടത്തേയ്ക്കും വ്യാപിപ്പിക്കും. വിവിധ താരിഫ് പ്ലാനുകളും മറ്റുള്ളവയും ഉപഭോക്താക്കളുടെ എളുപ്പത്തിനായി ട്രായുടെ വെബ് സൈറ്റിൽ ഡൗൺലോഡ് ചെയ്യാവുന്ന ഫോർമാറ്റിൽ ലഭ്യമാകുകയും ചെയ്യും.

Topics:
Social Icons Share on Facebook Social Icons Share on Google +