കണ്ണൂര്‍ ജില്ലയില്‍ മലമ്പനി പടരുന്നു; ആശങ്കയില്‍ നാട്ടുകാര്‍

കണ്ണൂർ ജില്ലയിൽ വീണ്ടും മലമ്പനി. ആരോഗ്യ മന്ത്രിയുടെ നാടായ മട്ടന്നൂർ ഉൾപ്പടെയുള്ള പ്രദേശങ്ങളിലാണ് മലമ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ വർഷം ഇതുവരെ ജില്ലയിൽ 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 9 പേർ മറുനാടൻ തൊഴിലാളികളാണ്. ആരോഗ്യമന്ത്രിയുടെ നാട്ടിലാണ് ഏറ്റവും കൂടുതൽ പേർക്ക് മലമ്പനി സ്ഥിരീകരിച്ചത്. കൂടുതൽ പേരിലേക്ക് മലമ്പനി പകരുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍. പ്രതിരോധപ്രവർത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ.
Social Icons Share on Facebook Social Icons Share on Google +