സി.പി.എമ്മില്‍ ബി.ജെ.പിയുടെ ബി ടീം പ്രവര്‍ത്തിക്കുന്നതായി എം.എം ഹസന്‍

സി.പി.എമ്മിലെ ഫാസിസ്റ്റ് വിരുദ്ധരുടെ വിജയമാണ് ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ ഉണ്ടായതെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എ ഹസൻ. സി.പി.എമ്മിൽ ബി.ജെ.പി യുടെ ബി ടീം പ്രവർത്തിക്കുന്നതായും അദ്ദേഹം ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബി.ജെ.പിയുടെ ബി ടീമിന് ഉണ്ടായ പരാജയം മറച്ചു വെക്കാനാണ് കോൺഗ്രസുമായി ബന്ധമില്ലെന്ന് പ്രമേയത്തിൽ എഴുതി ചേർത്തതെന്ന് എം.എം ഹസൻ പറഞ്ഞു. സി.പി.എമ്മിലെ ഫാസിസ്റ്റ് വിരുദ്ധരുടെ വിജയമാണ് ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ ഉണ്ടായതെന്നും അദ്ദേഹം
ചൂണ്ടിക്കാട്ടി.

റേഷൻ സമ്പ്രദായം തകർത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് എം.എം ഹസൻ ചൂണ്ടിക്കാട്ടി. ചേർത്തല ദിവാകരൻ വധക്കേസിൽ സി.പി.എം നേതാവിന് വധശിക്ഷ നൽകിയ കോടതി വിധിയെ സ്വാഗതം ചെയ്യുന്നു.

പുതിയ കെ.പി.സി. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന കാര്യം ഹൈക്കമാന്‍ഡ് ആണ് തീരുമാനിക്കുന്നതെന്നും എം.എം ഹസൻ പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +