സിപിഎം കേന്ദ്രകമ്മിറ്റി : വോട്ടെടുപ്പ് വേണമെന്ന് ബംഗാൾ ഘടകം; യെച്ചൂരിയ്ക്ക് തടയിടാൻ കാരാട്ട് പക്ഷം

സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് വേണമെന്ന് ബംഗാൾ ഘടകം. യെച്ചൂരി ജനറൽ സെക്രട്ടറിയാകുന്നത് തടയാൻ കാരാട്ട് പക്ഷം. വൃന്ദ കാരാട്ടിനെയും മണിക് സർക്കാരിനെയും ഉയർത്തിക്കാട്ടി കേരള ഘടകം. ഹൈദരബാദിൽ നടക്കുന്ന സിപിഎം പാർടികോൺഗ്രസിന് ഇന്ന് സമാപനം. കേന്ദ്രകമ്മിറ്റി പോളിറ്റ് ബ്യൂറോ തെരഞ്ഞെടുപ്പുകളും ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പും ഇന്ന് നടക്കും. യെച്ചൂരി ജനറൽ സെക്രട്ടറിയാകുന്നത് തടയാൻ കാരാട്ട് പക്ഷം രംഗത്തുണ്ട്. വൈകിട്ട് ബഹുജന റാലിക്കുശേഷം പൊതുസമ്മേളനത്തോടെ 22-ആം പാർടി കോൺഗ്രസിന് സമാപനമാകും.

Social Icons Share on Facebook Social Icons Share on Google +