നാളെ തൃശൂര്‍ പൂരം; പൂരക്കാഴ്ചകളിലേക്ക് മിഴി തുറന്ന് നഗരം

നാളെ തൃശൂർ പൂരം. ആളും ആരവവും അകമ്പടിയേകുന്ന വർണ മേള വിസ്മയങ്ങൾക്ക് തൃശൂർ ഒരുങ്ങിക്കഴിഞ്ഞു.

പൂരക്കാഴ്ചകളുടെ സമൃദ്ധിയിലായ നഗരത്തിലേക്ക് ആളുകളുടെ പ്രവാഹം തുടങ്ങി. ഇലഞ്ഞിത്തറമേളവും, മഠത്തിൽ വരവും കുടമാറ്റവും തുടങ്ങി പൂരക്കാഴ്ച്ചകൾ ക്കൊണ്ട് സമ്പന്നമാണ് നഗരം.

കൊന്നയും പൂമരവും വാകയും ഇലഞ്ഞിയും പൂത്തുനിൽക്കുന്ന പൂരപ്പറമ്പിൽ മാത്രമല്ല, നഗരമാകെ നാളെ പൂരം പൂക്കാലമാക്കും. നടവഴിയിലും ഇടവഴികളിലും പ്രദക്ഷിണ വഴികളിലും നിറയുന്ന പുരുഷാരവും, ഇടച്ചങ്ങലയുടെ കിലുക്കവും, ആടയാഭരണങ്ങളും നെറ്റിപ്പട്ടവുമണിഞ്ഞ് തലയെടുപ്പിന്റെ കരിവീരന്മാരും, സുകൃതം ചെയ്ത വിരലുകൾ തീർക്കുന്ന മേളവും കുടകളുടെ സൗന്ദര്യമത്സരവും മാനത്തു നിറയുന്ന കരിമരുന്നിന്റെ പൂരവും തേക്കിൻകാടിന്റെ ആകാശമേലാപ്പിൽ വർണ്ണപ്പൂമരം തീർക്കും.

Social Icons Share on Facebook Social Icons Share on Google +