മുഖ്യമന്ത്രിയുടെ പ്രസ്താവന പരിധി വിട്ടതും അപഹാസ്യവുമെന്ന് രമേശ് ചെന്നിത്തല

മനുഷ്യാവകാശ കമ്മീഷൻ ചെയ്യുന്നത് മനുഷ്യാവകാശ കമ്മീഷന്‍റെ പണി തന്നെയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്വന്തം കഴിവ്കേട് മറയ്ക്കാൻ മനുഷ്യാവകാശ കമ്മീഷൻ എന്ന ഭരണഘടനാ സ്ഥാപനത്തിന്‍റെ മേക്കിട്ട് കയറേണ്ട കാര്യമില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന പരിധി വിട്ടതും അപഹാസ്യവുമാണ്.

വിദേശ വനിതയുടെ മരണത്തിൽ പരാതി പറയാൻ ചെന്ന സഹോദരിയെ കാണാതിരുന്ന മുഖ്യമന്ത്രി ഇപ്പോൾ വീണിടത്ത് കിടന്നുരുളുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +