ശ്രീജിത്തിന്‍റെ മരണം പോലീസ് സേനയ്ക്ക് മാത്രമല്ല മലയാളികൾക്കാകെ കളങ്കമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

ശ്രീജിത്ത് എന്ന യുവാവിന്‍റെ മരണം പോലീസ് സേനയ്ക്ക് മാത്രമല്ല വിവേകമതികൾ എന്ന് അഹങ്കരിക്കുന്ന മലയാളികൾക്കാകെ കളങ്കമാണെന്ന് മുസ്ലീംലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തിയ 24 മണിക്കൂർ ഉപവാസസമരം സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസുകാർ പ്രതിസ്ഥാനത്ത് ഉള്ള കേസ് പോലീസ് തന്നെ അന്വേഷിക്കുകയും കൂടി ചെയ്യുന്നതോടെ കേസന്വേഷണം എത്ര മാത്രം ആത്മാർഥതയോടെ ആകുമെന്ന് പല കോണുകളിൽ നിന്നും സംശയം ഉയരുന്നുണ്ടന്ന് പറഞ്ഞ അദേഹം ഇത്ര ക്രൂരമായ ഒരു കൊലപാതകം തന്‍റെ കീഴിലുള്ള പോലീസ് ഉദ്യോഗസ്ഥർ നടത്തിയിട്ട് ആ കുടുംബത്തെ ഒന്ന് സന്ദർശിക്കാൻ പോലും കൂട്ടാക്കാത്ത ആഭ്യന്തര വകുപ്പിന്‍റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രിയുടെ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി. നാരങ്ങ നീര് നൽകി 24 മണിക്കൂർ നീണ്ട ഉപവാസ സമരം അവസാനിപ്പിച്ച അദേഹം ഉപവാസം മാത്രമേ അവസാനിച്ചിട്ടുള്ളു പ്രതിഷേധം ഇനിയും തുടരുമെന്നും പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +