മൂന്ന് ക്യാമറകളുള്ള സ്മാർട്ട്ഫോൺ ഹുആവേ ഇന്ത്യൻ വിപണിയിലെത്തുന്നു

ലോകത്താദ്യമായി അവതരിപ്പിച്ച മൂന്ന് ക്യാമറകളുള്ള സ്മാർട്ട്ഫോൺ ഹുആവേ ഇന്ത്യൻ വിപണിയിലേക്കെത്തുന്നു. കഴിഞ്ഞ മാസം രാജ്യാന്തര വിപണിയിൽ അവതരിപ്പിച്ച ഹുആവേ പി20 പ്രോ ഇന്ത്യൻ വിപണിയിലേക്കെത്തുമ്പോൾ എക്കാലത്തെയും മികച്ച സ്മാർട്ട്ഫോൺ എന്ന വിശേഷണം നേടിയിട്ടുള്ള ഫോൺ സ്വന്തമാക്കാനുള്ള ആവേശത്തിലാണ് ഉപഭോക്താക്കൾ.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സാന്നിധ്യവും മൂന്നു പിൻ ക്യാമറകളുടെയും മികച്ച സെൽഫി ക്യാമറയുടെയും ധാരാളം സെൻസറുകളുടെയും സാന്നിധ്യത്തോടെ ഇറങ്ങിയിരിക്കുന്ന ഹുആവേ പി20 പ്രോ ഇതുവരെ വിപണിയിലെ ഏറ്റവും മികച്ച ഹാൻഡ്സെറ്റ് എന്നറിയപ്പെട്ടിരുന്ന സാംസങ് ഗ്യാലക്സി എസ്9 പ്ലസ്സിന്‍റെ സ്ഥാനം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മികച്ച ഡിസൈനിൽ അവതരിപ്പിച്ചിരിക്കുന്ന ഫോണിന്‍റെ ഏറ്റവും വലിയ പ്രത്യേകത ക്യാമറ തന്നെയാണ്.

6.3ഇഞ്ച് വലുപ്പമുള്ള അത്യാധുനിക ഓലെഡ് സ്‌ക്രീനാണ് ഹുആവേ പി20 പ്രോയുടെ ഡിസ്പ്ലെ. ഐഫോണിന്‍റെ രീതിയിലുള്ള നോച്ചിന്‍റെ സാനിധ്യം ഡിസ്പ്ലെയിൽ കാണാം. സെൽഫി ക്യാമറയ്ക്കുള്ള ഇടം ഈ നോച്ചിലാണ് നിർമാതാക്കൾ നൽകിയിരിക്കുന്നത്. ഈ നോച് ഹൈഡ് ചെയ്യാനും ഓപ്ഷനുണ്ടെന്നത് ഐഫോണിൽ നിന്ന് ഹുആവേ പി20 പ്രോയെ വ്യത്യസ്തമാക്കുന്നു. 6.3ഇഞ്ച് വലുപ്പമുള്ള സ്‌ക്രിൻ ചെറിയ കൈയുള്ളവർക്ക് ഉപയോഗിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന വാദം നിർമാതാക്കൾ അംഗീകരിക്കുന്നില്ല. ഫോണിലെ ബെസൽലെസ് നിർമാണം വാവെയ് പി20 പ്രോയെ ചെറുതായി നിലനിർത്തുന്നതിൽ സഹായിച്ചിട്ടുണ്ടെന്നാണ് ഇവരുടെ വിശദീകരണം. 2,240 എക്‌സ്1,080 റെസലൂഷനുള്ള സ്‌ക്രീനിന് 18:7:9 അനുപാതമാണുള്ളത്.

പി20 പ്രോയ്ക്ക് ഐപി67 വാട്ടർ റെസിസ്റ്റൻസ് റേറ്റിങ് ഉണ്ട്. ഹുആവേ യുടെ സ്വന്തം കിരിൻ 970 പ്രൊസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. മുൻവശത്ത് ഫിംഗർഫ്രിന്‍റ് സ്‌കാനറിനൊപ്പം മുൻ ക്യാമറയ്ക്ക് ഫേസ് അൺലോക്ക് ഫീച്ചറും ഉണ്ട്. ഫോട്ടോഗ്രാഫിയിൽ താത്പര്യമുള്ളവർക്ക് മാന്യുവലായി ക്യാമറ ഫീച്ചറുകൾ ക്രമീകരിക്കാനുള്ള അവസരവും മറ്റുള്ളവർക്ക് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെ മികച്ച ഫോട്ടോകൾ എടുക്കാനുള്ള അവസരവും പി20 പ്രോയിൽ ലഭിക്കും.

Social Icons Share on Facebook Social Icons Share on Google +