കേരള തീരങ്ങളിൽ വൻതിരമാലകൾക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദ്ദേശം

കേരള തീരങ്ങളിൽ അഞ്ച് മുതൽ ഏഴ് അടി വരെയുള്ള വൻതിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രനിരീക്ഷണ കേന്ദ്രം അറിയിച്ചു.  മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. നാളെ രാത്രി വരെയാണ് നിയന്ത്രണം.

മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും മത്സ്യത്തൊഴിലാളി കുടുംബങ്ങളും അതീവ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്. തിരുവനന്തപുരം ശംഖുമുഖം തീരത്ത് 48 മണിക്കൂർ നേരത്തേക്ക് സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കടലാക്രമണം ശക്തമായതിനാലും തീരവും അടുത്തുള്ള റോഡും ഭാഗികമായി തകർന്നതിനാലുമാണ് നടപടി. സംസ്ഥാനത്തിന്‍റെ തീരപ്രദേശങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ കടലാക്രമണം അനുഭവപ്പെടുകയാണ്.

Topics:
Social Icons Share on Facebook Social Icons Share on Google +