സലാ അബ്ദുസലാമിന് 20 വർഷം തടവ്; ശിക്ഷ പോലീസിനെ വെടിവച്ചുകൊല്ലാൻ ശ്രമിച്ചതിന്

പാരിസ് ഭീകരാക്രമണക്കേസിൽ ഏക പ്രതി സലാ അബ്ദുസലാമിന് മറ്റൊരു കേസിൽ ബൽജിയം കോടതി 20 വർഷം തടവുശിക്ഷ വിധിച്ചു. പാരീസ് ആക്രമണത്തിനുശേഷം ബൽജിയം തലസ്ഥാനമായ ബ്രസൽസിലെ ഫ്‌ളാറ്റിൽ ഒളിച്ചുകഴിഞ്ഞ അബ്ദുസലാമിനെ പിടികൂടാൻ എത്തിയ പോലീസിനെ വെടിവച്ചുകൊല്ലാൻ ശ്രമിച്ചു എന്ന കുറ്റത്തിനാണു ശിക്ഷ.

2015 നവംബറിൽ 130 പേർ കൊല്ലപ്പെട്ട പാരീസ് ഭീകരാക്രമണക്കേസിലെ ഏക പ്രതി 27 കാരനായ സലാ അബ്ദുസലാമിന് മറ്റൊരു കേസിൽ ബൽജിയം കോടതി 20 വർഷം തടവുശിക്ഷ വിധിച്ചത്.

പാരീസ് ആക്രമണത്തിനുശേഷം ബൽജിയം തലസ്ഥാനമായ ബ്രസൽസിലെ ഫ്ലാറ്റിൽ ഒളിച്ചുകഴിഞ്ഞ അബ്ദുസലാമിനെ പിടികൂടാൻ എത്തിയ പോലീസിനെ വെടിവച്ചുകൊല്ലാൻ ശ്രമിച്ചു എന്ന കുറ്റത്തിനാണു ശിക്ഷ. കൂട്ടുപത്രി ടുണീഷ്യൻ വംശജൻ സോഫിയൻ അയാരിക്കും 20 വർഷം തടവുശിക്ഷ ലഭിച്ചു. 2016 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. വെടിവയ്പിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥർക്കു പരിക്കേറ്റിരുന്നു.

Social Icons Share on Facebook Social Icons Share on Google +