കത്വ കേസ് : സാഞ്ജി റാം സുപ്രീംകോടതിയെ സമീപിച്ചു; കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം

കത്വ കേസില്‍ കുറ്റാരോപിതനായി കസ്റ്റഡിയില്‍ കഴിയുന്ന സാഞ്ജി റാം സുപ്രീംകോടതിയെ സമീപിച്ചു.   കേസില്‍ സുപ്രീംകോടതി ഇടപെടണമെന്നാവശ്യപ്പെട്ടാണ് സാഞ്ജി റാം കോടതിയെ സമീപിച്ചത്. കേസ് ജമ്മു കശ്മീരിന് പുറത്തേയ്ക്ക് മാറ്റണമെന്ന വാദിഭാഗത്തിന്‍റെ ആവശ്യത്തെ ചോദ്യം ചെയ്ത സാഞ്ജി റാം, കേസില്‍ താന്‍ നിരപരാധിയാണെന്നും  കോടതിയില്‍ ബോധിപ്പിച്ചു.  കേസിന്‍റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു.  ഹര്‍ജി പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേയ്ക്ക് മാറ്റി.

റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായ ഇദ്ദേഹമാണ് ഹീനമായ കൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് കിട്ടിയിട്ടുളള വിവരങ്ങൾ സൂചിപ്പിക്കുന്നത്.

8 വയസ്സുകാരിയെ ക്രൂരമായ പീഡനത്തിനിരയാക്കുകയും തുടർന്ന് കൊലപ്പെടുത്തുകയും ചെയ്ത കേസിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സാഞ്ജിറാമിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഇദ്ദേഹം ഉൾപ്പെടെ 9 പേർക്കെതിരെയാണ് കേസ് ചാർജ്ജ് ചെയ്തിട്ടുള്ളത്.

Topics:
Social Icons Share on Facebook Social Icons Share on Google +