ദുബായ് ഇന്ത്യക്കാരുടെ പ്രിയ വിനോദകേന്ദ്രമാകുന്നു

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ടൂറിസം കേന്ദ്രമായി ദുബായ്. മൂന്നുമാസത്തിനുളളിൽ ഇന്ത്യയിൽ നിന്നും 6 ലക്ഷത്തിലധികം പേരാണ് ദുബായ് കാണാനെത്തിയത്.

ലോകത്തെ അത്ഭുതപ്പെടുത്തിയ നഗരങ്ങളുടെ കൂട്ടത്തിലാണ് ദുബായ്. ലക്ഷക്കണക്കിന് വരുന്ന മലയാളികളുടെ ആശയും പ്രതീക്ഷയുമാണ് ഈ നഗരം. അറബ് ലോകത്തേക്ക് മറ്റ് രാജ്യങ്ങൾ ടൂറിസം രംഗത്തേക്ക് ചുവടുവയ്ക്കും മുമ്പേ യുഎഇ ടൂറിസത്തിന്‍റെ സാധ്യതകൾ മനസിലാക്കിയിരുന്നു. ദുബായ് കാണാനും അറിയാനും വരുന്നവരുടെ കണക്കെടുത്താൽ അതിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാണ്. 4.7 മില്ല്യൺ രാജ്യാന്തര വിനോദസഞ്ചാരികളാണ് 2018 ജനുവരി മാർച്ച് വരെ ദുബായിൽ എത്തിയതെന്ന് ദുബായ് ടൂറിസം ആന്‍റ് മാർക്കറ്റിങ് അധികൃതർ അറിയിച്ചു.

ദുബായിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം സൗദി അറേബ്യക്കാണ്. ടൂറിസം രംഗത്ത് സൗദി കൂടുതൽ പരിഷ്‌കാരനടപടികൾ സ്വീകരിക്കുന്നതിനാൽ അവിടെ നിന്ന് ദുബായിലേക്കുളള സഞ്ചാരികളുടെ വരവ് കുറഞ്ഞിരിക്കുകയാണ്. ദുബായ് കാണാനെത്തുന്ന സഞ്ചാരികളുടെ പട്ടിക എടുത്താൽ അതിൽ മൂന്നാം സ്ഥാനം യുകെയ്ക്കാണ്. എന്നാൽ ഈ വർഷം യുകെയിൽ നിന്നുളള സഞ്ചാരികളുടെ കണക്കിൽ 8 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നാലാം സ്ഥാനത്ത് റഷ്യയും അഞ്ചാം സ്ഥാനത്ത് ചൈനയുമാണുളളത്.

Topics:
Social Icons Share on Facebook Social Icons Share on Google +