മലയാളി പ്രവാസിക്ക് 12 കോടി രൂപയുടെ ബിഗ് ലോട്ടറി സമ്മാനം

അബുദാബി സര്‍ക്കാരിന്റെ ബിഗ് ലോട്ടറി നറുക്കെടുപ്പില്‍ കുവൈത്തില്‍ ജോലി ചെയ്യുന്ന മലയാളി പ്രവാസിക്ക് 12 കോടി രൂപ (ഏഴ് മില്ല്യന്‍ ദുബായ് ദിര്‍ഹം) സമ്മാനം ലഭിച്ചു. പത്തനംതിട്ട തിരുവല്ല നിരണം സ്വദേശി അനില്‍ വര്‍ഗീസിനാണ് ഈ വലിയ തുക സമ്മാനമായി ലഭിച്ചത്. മകന്റെ ബര്‍ത്ത്‌ഡേ ദിവസം എടുത്ത ലോട്ടറിയാണ് ഈ സമ്മാനത്തിന് അനിലിനെ അര്‍ഹനാക്കിയത്. സ്വകാര്യ കമ്പനിയില്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായി ജോലി ചെയ്യുന്ന അനില്‍ വര്‍ഗീസ് ഇത് മൂന്നാം തവണയാണ് ബിഗ് ലോട്ടറി പരീക്ഷിക്കുന്നത്.

Social Icons Share on Facebook Social Icons Share on Google +