ഇന്ത്യൻ റോഡ്മാസ്റ്റർ എലൈറ്റ് വിപണിയില്‍

കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ റോഡ്മാസ്റ്റർ എലൈറ്റ് വിപണിയിലെത്തി. റോഡ്മാസ്റ്ററിന്റെ ലിമിറ്റഡ് എഡിഷന് 48 ലക്ഷം രൂപയാണ് വില. ഔദ്യോഗിക അവതരണത്തിന് മുമ്പ് തന്നെ ഇവ പൂർണമായും വിറ്റഴിഞ്ഞിരുന്നു.

മുന്നൂറ് ഇന്ത്യൻ റോഡ്മാസ്റ്റർ എലൈറ്റ് ബൈക്കുകളാണ് ആഗോളവിപണിയിൽ എത്തിയിരുന്നത്. അതിൽ ഒരു യൂണിറ്റ് മാത്രമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഡൽഹി എക്‌സ് ഷോറൂം 48 ലക്ഷം രൂപയ്ക്ക് വിപണിയിലിറക്കിയ റോഡ്മാസ്റ്റർ എലൈറ്റ് ഔദ്യോഗിക അവതരണത്തിന് മുമ്പ് തന്നെ വിറ്റുപോയിരുന്നു.

പ്രത്യേക ലിമിറ്റഡ് എഡിഷന്റെ പ്രധാന സവിശേഷത 23 കാരറ്റ് സ്വർണംപൂശിയ ബാഡ്ജുള്ള ഇന്ധനടാങ്കാണ്.ആരേയും ആകർഷിക്കുന്ന കൊബാൾട്ട് ബ്ലൂ-ബ്ലാക്ക് നിറത്തിലാണ് റോഡ്മാസ്റ്റർ എലൈറ്റിനെ ഇന്ത്യൻ മോട്ടോർ സൈക്കിൾ പുറത്തിറക്കിയത്.

കാഴ്ചയിലും സാങ്കേതിക തികവിലും ഈ മോഡൽ മികച്ച് നിൽക്കുന്നു. 1811 സി.സി തണ്ടർ സ്റ്റോക്കും ബ്ലൂടൂത്ത് കണക്ഷനോട് കൂടിയ 7 ഇഞ്ച് ടച്ച് സ്‌ക്രീനും പ്രധാന സവിശേഷതകളാണ്. റിമോട്ട് ഉപയോഗിച്ച് പൂട്ടാവുന്ന സാഡിൽ ബാഗുകൾ, 300 വാട്ട് ശബ്ദസംവിധാനം, പവർ വിൻഡ് ഷീൽഡ് എന്നിവയും ഈ മോഡലിന്റെ പ്രത്യേകതകളാണ്. 16 ഇഞ്ച് അലോയ് വീലുകളാണ് മോഡലിന് ഉള്ളത്.

Social Icons Share on Facebook Social Icons Share on Google +