ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതിയ്ക്ക് അതൃപ്തി

ഡല്‍ഹി : ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ രാഷ്ട്രപതിക്ക് അതൃപ്തി. രാഷ്ട്രപതിയുടെ ഓഫീസ് ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. ഒരു മണിക്കൂർ മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ എന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാൽ അവസാന നിമിഷത്തെ മാറ്റമായി അവതരിപ്പിച്ചതിൽ അതൃപ്തിയുണ്ടെന്ന് അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.

അതിനിടെ അടുത്ത വർഷം മുതൽ ചലച്ചിത്ര പുരസ്‌കാര വിതരണത്തിന് പുതിയ പ്രോട്ടോക്കോൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായാണ് വിവരം. 2019 മുതൽ ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരങ്ങൾ മാത്രം രാഷ്ട്രപതി നിൽകിയാൽ മതിയെന്ന തരത്തിലാണ് ആലോചനകൾ പുരോഗമിക്കുന്നത്.

Social Icons Share on Facebook Social Icons Share on Google +