തദ്ദേശീയ അറ്റോമിക്ക് ക്ലോക്കുമായി ഐ.എസ്.ആർ.ഒ

ഉപഗ്രഹങ്ങൾക്കുള്ള അറ്റോമിക്ക് ക്‌ളോക്ക് ഐ.എസ്.ആർ.ഒ തദ്ദേശീയമായി നിർമ്മിച്ചു. അഹമ്മദാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്‌പേസ് ആപ്ലിക്കേഷൻ സെന്‍ററാണ് ക്ലോക്ക് വികസിപ്പിച്ചത്. അറ്റോമിക്ക് ക്ലോക്ക് പരീക്ഷിക്കുന്നതിലൂടെ ഉന്നത സാങ്കേതിക സംവിധാനങ്ങൾ സ്വന്തമായുള്ള ചുരുക്കം ബഹിരാകാശ സംഘടനകളുടെ പട്ടികയിൽ ഐ.എസ്.ആർ.ഒ ഇടം നേടും.

പുതിയ തലമുറയിലെ ഉപഗ്രഹങ്ങളുടെ ഗതിനിർണയിക്കുന്നതിനുള്ള ആറ്റമിക്ക് ക്ലോക്ക് ഐ.എസ്.ആർ.ഒ നിർമ്മിച്ചു. നിലവിൽ യൂറോപ്യൻ കമ്പനിയായ ആസ്ട്രിയം ആയിരുന്നു ഇന്ത്യക്കുവേണ്ടി അറ്റോമിക്ക് ക്ലോക്കുകൾ വികസിപ്പിച്ചത്. ക്ലോക്കിന്‍റെ നിർമ്മാണം പൂർത്തിയായതും ഇപ്പോൾ ഇതിന്‍റെ കാര്യക്ഷമത സംബന്ധിച്ച് ചില പഠനങ്ങൾ നടത്തുകയാണെന്നും സ്‌പേസ് ആപ്ലിക്കേഷൻ സെന്‍റർ ഡയറക്റ്റർ തപൻ മിശ്ര അറിയിച്ചു.

പരീക്ഷണം വിജയമായാൽ ക്ലോക്ക് ഉപഗ്രഹത്തിൽ പരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലെറ്റ് സിസ്റ്റത്തിന്‍റെ ഭാഗമായി ഇന്ത്യ അയച്ച 7 ഉപഗ്രഹങ്ങളിലും ഇറക്കുമതി ചെയ്തത് റുബീഡിയം ആറ്റോമിക് ക്‌ളോക്കുകളാണ്. സ്വന്തം രൂപകൽപനയിലാണ് ഐ എസ് ആർ ഒ അറ്റോമിക് ക്ലോക്ക് നിർമ്മിച്ചിരുന്നത്. ഇറക്കുമതി ചെയ്ത അറ്റോമിക് ക്ലോക്കിനെക്കാളും മികച്ചതായിരിക്കുമെന്ന് ശാസ്ത്രഞ്ജരുടെ പ്രതീക്ഷ.

Topics: ,
Social Icons Share on Facebook Social Icons Share on Google +