ആഡംബര വാഹന വിപണി കീഴടക്കാന്‍ റോൾസ് റോയ്‌സ് കള്ളിനാൻ എത്തുന്നു

റോൾസ് റോയ്‌സ് കള്ളിനാൻ ലോക വിപണിയിലേക്കെത്തുന്നു. ഇതോടെ വർഷങ്ങൾ നീണ്ട റോൾസ് റോയ്‌സ് പ്രേമികളുടെ കാത്തിരിപ്പിന് അവസാനമാവുകയാണ്.

കാറുകളിലെ ആഡംബരത്തിന്‍റെ പര്യായമാണ് റോൾസ് റോയ്‌സ്. കഴിയാവുന്നത്ര ആഡംബര സൗകര്യങ്ങളുമായാണ് റോൾസ് റോയ്‌സ് മോഡലുകൾ വിപണിയിലെത്താറ്. 1905ൽ ദക്ഷിണാഫ്രിക്കയിലെ ഖനിയിൽ നിന്നെടുത്ത കള്ളിനാൻ എന്ന വിലമതിക്കാനാവാത്ത രത്‌നത്തിന്‍റെ പേരിൽ റോൾസ് റോയ്‌സ് എസ്.യു.വിയുമായെത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്. ഇതോടെ വർഷങ്ങൾ നീണ്ട റോൾസ് റോയ്‌സ് പ്രേമികളുടെ കാത്തിരിപ്പിന് അവസാനമാവുകയാണ്. റിപ്പോർട്ടുകളനുസരിച്ച് മെയ് 10ന് കള്ളിനാനെ ലോക വിപണിയിൽ റോൾസ് റോയ്‌സ് അവതരിപ്പിക്കുമെന്നാണ് സൂചന.

എസ്.യു.വിയുടെ വരവിന് മുന്നോടിയായി കാറിന്‍റെ ടീസർ ചിത്രം റോൾസ് റോയ്‌സ് പുറത്ത് വിട്ടു.

Social Icons Share on Facebook Social Icons Share on Google +