മലേഷ്യൻ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടിക്ക് അപ്രതീക്ഷിത ജയം

മലേഷ്യൻ പാർലമെന്‍റിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടിക്ക് അപ്രതീക്ഷിത ജയം. അധികാരത്തിലുള്ള ബാർസിയൻ നാഷണൽ പാർട്ടിയുടെ 60 വർഷം നീണ്ട ഭരണത്തിനാണ് ഇതോടെ അവസാനമാകുന്നത്. മഹാതീർ മുഹമ്മദ് നേതൃത്വം നൽകുന്ന പ്രതിപക്ഷ കക്ഷികൾക്കു പാർലമെന്‍റിൽ 112 സീറ്റ് നേടാനായി.

നിലവിലെ ഭരണകക്ഷിയായ ബാർസിയൻ നാഷനൽ പാർട്ടി 70 സീറ്റുകളിൽ ഒതുങ്ങി. 222 അംഗ പാർലമെന്റ് സീറ്റിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്. 92 വയസ്സുള്ള മഹാതീർ മുഹമ്മദ് തന്നെ മലേഷ്യയുടെ നേതാവാകുമെന്നു പ്രഖ്യാപിച്ചു കഴിഞ്ഞതോടെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിയും അദ്ദേഹം ആയിരിക്കും.

Social Icons Share on Facebook Social Icons Share on Google +