ഫ്‌ളിപ്കാർട്ട് ഇനി അന്താരാഷ്ട്ര കമ്പനിയായ വാൾമാർട്ടിന് സ്വന്തം

ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ കമ്പനിയായ ഫ്ളിപ്കാര്‍ട്ടിന്‍റെ 77 ശതമാനം ഓഹരി വാങ്ങിയതായി വാൾമാർട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ലോക ഓൺലൈൻ വ്യാപാര മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. ഫ്‌ളിപ്കാർട്ടിന്റെ 77 ശതമാനം ഓഹരികൾ 1,600 കോടി ഡോളറിനാണ് വാൾമാർട്ട് സ്വന്തമാക്കിയത്. ഏറെക്കാലമായി ഇന്ത്യൻ വിപണി പ്രവേശനത്തിനായി കാത്തിരിക്കുന്ന വാൾമാർട്ടിന് ഈ ഒരു വ്യാപാരം കൂടുതൽ സാധ്യതകളാണ് തുറന്നിടുന്നത്. ഡിസംബറോടെ ഏറ്റെടുക്കൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

ഇതോടെ ഫ്‌ളിപ്കാർട്ട് സഹസ്ഥാപകനും ചെയർമാനുമായ സച്ചിൻ ബൻസാൽ സ്ഥാനം രാജിവെക്കും. അതേസമയം മറ്റൊരു സ്ഥാപകനായ ബിന്നി ബൻസാൽ ഫ്‌ളിപ്കാർട്ടിൽ തുടരും. ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാര കമ്പനിയായ ആമസോണിനോട് പിടിച്ചു നിൽക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഫ്‌ളിപ്കാർട്ടിനെ വാൾമാർട്ട് സ്വന്തമാക്കിയത്.

Topics: ,
Social Icons Share on Facebook Social Icons Share on Google +