നിരവധി പ്രത്യേകതകളുമായി എര്‍ട്ടിഗ ലിമിറ്റഡ് എഡിഷന്‍

എർട്ടിഗയുടെ 2018 മോഡലിന് മുൻപേ ലിമിറ്റഡ് എഡിഷൻ എം.പി.വി യുമായി മാരുതി വിപണിയിൽ. പുതുതലമുറ എർട്ടിഗ ഇന്ത്യയിൽ എത്താൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പുതിയ എഡിഷൻ പുറത്തിറക്കുന്നത്.

ക്രോം അലങ്കാരമാണ് ലിമിറ്റഡ് എഡിഷൻ എർട്ടിഗയുടെ പ്രധാന സവിശേഷത. മൂന്ന് പുതിയ നിറങ്ങളിലാണ് എർട്ടിഗ ഇറങ്ങുന്നത്. സിൽക്കി സിൽവർ, സുപ്പീരിയർ വൈറ്റ്, എക്‌സ്‌ക്വിസിറ്റ് മെറൂണ്‍ എന്നീ നിറങ്ങൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം.

തടികൊണ്ട് നിർമിതമെന്ന് തോന്നിപ്പിക്കുന്ന ഘടനകളാണ് ഡോറുകളിലും സ്റ്റിയറിംഗ് വീലിലും ഡാഷ് ബോർഡിലും ഒരുക്കിയിരിക്കുന്നത്. പ്രത്യേക സ്റ്റിയറിംഗ് കവറും ലിമിറ്റഡ് എഡിഷന്‍റെ പ്രത്യേകതയാണ്. അതേസമയം പുതിയ ലിമിറ്റഡ് എഡിഷൻ എർട്ടിഗയുടെ വില മാരുതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

Social Icons Share on Facebook Social Icons Share on Google +