മെയ് 30 മുതൽ രാജ്യത്തെ ബാങ്ക് ജീവനക്കാർ പണിമുടക്കും; 48 മണിക്കൂർ ആണ് പണിമുടക്ക്

രാജ്യത്തെ ബാങ്ക് ജീവനക്കാർ മെയ് 30 മുതൽ 48 മണിക്കൂർ പണിമുടക്ക് നടത്തും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശമ്പള പുനഃക്രമീകരണം നേരത്തേയാക്കണം എന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.

ഈ മാസം 30 ന് രാവിലെ 6 മുതൽ ജൂൺ 1 രാവിലെ 6 വരെയാണ് ബാങ്ക് ജീവനക്കാർ പണിമുടക്കുന്നത്. സർക്കാർ പ്രൈവറ്റ് ബാങ്കുകളിൽ ജോലി ചെയ്യുന്ന 10 ലക്ഷത്തിലധികം ഉദ്യോഗസ്ഥർ സമരത്തിൽ പങ്കെടുക്കും. ശമ്പള പുനഃക്രമീകരണത്തിനുള്ള നോട്ടീസ് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ചീഫ് ലേബർ കമ്മീഷണർക്കും നൽകിയതായി ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി എച്ച് വെങ്കടാചലം പറഞ്ഞു.

ജീവനക്കാരുടെ ശമ്പളം 15 ശതമാനം വർധിപ്പിക്കണം എന്നതാണ് യൂണിയനുകളുടെ ആവശ്യം. എന്നാൽ 2 ശതമാനം വർദ്ധനവ് നടപ്പാക്കാമെന്നാണ് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്‍റെ നിലപാട്. ഇതിനെതിരെയാണ് ജീവനക്കാർ സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്.

Social Icons Share on Facebook Social Icons Share on Google +