പാരീസിൽ കത്തി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്

ഫ്രാൻസിന്‍റെ തലസ്ഥാനമായ പാരീസിൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു.

സെൻട്രൽ പാരീസിലെ ഒപ്പേറ ഗാർണിയറിനു സമീപമാണ് സംഭവമുണ്ടായത്. കത്തിയുമായി ആക്രമണം നടത്തിയ ഇയാളെ പോലീസ് പിന്നീട് വെടിവെച്ച് കൊലപ്പെടുത്തി. സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

“ഫ്രാന്‍സിന് ഒരിക്കല്‍ കൂടി രക്തം കൊടുക്കേണ്ടിവന്നു, എന്നാലും സ്വാതന്ത്ര്യത്തിന്‍റെ ശത്രുക്കള്‍ക്കു മുന്നില്‍ അല്‍പ്പംപോലും വിട്ടുകൊടുക്കില്ല” എന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ട്വീറ്റ് ചെയ്തു.

Social Icons Share on Facebook Social Icons Share on Google +