കെനിയയിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നു; മരണം നൂറിലേറെയായി

കെനിയയിൽ കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. രണ്ട് ലക്ഷത്തി പതിനായിരം ആളുകളെ മാറ്റിപ്പാർപ്പിച്ചു. വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് കൂടുതൽ പേർ മരിച്ചത്.

മാർച്ച് മുതലാണ് കെനിയയിൽ ശക്തമായ മഴ ആരംഭിച്ചത്. കെനിയയിൽ കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് കൂടുതൽ ആളുകളും മരിച്ചത് . 2,10,000 ആളുകളെ മാറ്റിപ്പാർപ്പിച്ചതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് കൂടുതൽ പേർ മരിച്ചത്. മഴയെ തുടർന്നു 8,450 ഏക്കർ കൃഷിയിടമാണ് നശിച്ചത്. പലയിടങ്ങളിലും പാലങ്ങളും റോഡുകളും തകർന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് കണക്കാക്കിയിരിക്കുന്നത്.

Topics:
Social Icons Share on Facebook Social Icons Share on Google +