ഐപിഎല്ലില്‍ ഹൈദരാബാദിനെതിരേ ചെന്നൈയ്ക്ക് എട്ടു വിക്കറ്റ് വിജയം

ഐപിഎല്ലില്‍ നിലവില്‍ ഒന്നാം സ്ഥാനക്കാരായ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പർ കിംഗ്‌സിന് എട്ടു വിക്കറ്റ് വിജയം. സൺറൈസേഴ്‌സ് ഉയർത്തിയ 180 റൺസ് ലക്ഷ്യം പിന്തുടർന്ന ചെന്നൈ ഒരു ഓവർ ബാക്കിനിൽക്കെ ലക്ഷ്യംകണ്ടു. അമ്പാട്ടി റായിഡു സെഞ്ചറി നേടി. 62 പന്തിൽ ഏഴു വീതം ബൗണ്ടറികളുടെയും സിക്‌സറുകളുടെയും അകമ്പടിയോടെയായിരുന്നു അമ്പാട്ടി റായിഡുവിന്‍റെ  സെഞ്ചുറി.

അതേസമയം, ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് ജയം. ജോസ് ബട്ട്‌ലറുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് രാജസ്ഥാന് 7 വിക്കറ്റ് ജയം സമ്മാനിച്ചത്. മുംബൈ ഉയർത്തിയ 169 റൺസിന്‍റെ വിജയലക്ഷ്യം 18 ഓവറിൽ രാജസ്ഥാൻ മറികടന്നു. ജയത്തോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തിയപ്പോൾ മുംബൈ ഇന്ത്യൻസിന്‍റെ പ്ലേഓഫ് പ്രതീക്ഷകൾ വിദൂരമായി.

ഐ പി എല്ലിൽ ഇന്ന് കിംഗ്‌സ് ഇലവൻ പഞ്ചാബ്- റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോരാട്ടം. ഇൻഡോർ സ്റ്റേഡിയത്തിൽ രാത്രി 8 നാണ് മത്സരം.

Social Icons Share on Facebook Social Icons Share on Google +