ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്തിന്റെ ഹർജി ഇന്ന് പരിഗണിക്കും

ബി സി സി ഐയുടെ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ്‌ താരം ശ്രീശാന്ത് സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ആജീവനാന്ത വിലക്ക് കേരള ഹൈകോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയെങ്കിലും ഡിവിഷൻ ബെഞ്ച് പുനഃസ്ഥാപിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത് . രണ്ടായിരത്തി പതിമൂന്നിലെ ഐ പി എൽ സീസണിൽ രാജസ്ഥാൻ റോയല്സിലെ താരമായിരുന്ന ശ്രീശാന്ത്, പഞ്ചാബ് കിങ്‌സ് ഇലവനുമായി നടന്ന മത്സരത്തിൽ ഒത്തുകളിച്ചു എന്നാണ് ആരോപണം.

Topics: ,
Social Icons Share on Facebook Social Icons Share on Google +