ഐ.പി.എല്ലില്‍ പഞ്ചാബിനെതിരെ ബാംഗ്ലൂരിന് 10 വിക്കറ്റ് ജയം

ഐപിഎല്ലിൽ പഞ്ചാബിനെതിരെ ബാംഗ്‌ളൂരിന് ജയം. ടോസ് നഷ്ടമായി ബാറ്റ് ചെയ്ത പഞ്ചാബ് 15.1 ഓവറിൽ 88 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. ഉമേഷ് യാദവിൻറെ മികച്ച ബൗളിംഗാണ് പഞ്ചാബിനെ തകർത്തത്. യാദവ് 23 റൺസ് വഴങ്ങി മൂന്നd വിക്കറ്റ് നേടി.

മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹൽ, കോളിൻ ഗ്രാൻഡ്‌ഹോം, മോയിൻ അലി എന്നിവർ ഓരോ വിക്കറ്റ് നേടി യാദവിനു പിന്തുണ നൽകി. കെ.എൽ.രാഹുൽ, ക്രിസ് ഗെയിൽ, ആരൺ ഫിഞ്ച് എന്നിവർ മാത്രമാണ് പഞ്ചാബ് നിരയിൽ രണ്ടക്കം കടന്നത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂർ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 8.1 ഓവറിൽ ലക്ഷ്യം കാണുകയായിരുന്നു. ബൗളിംഗിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഉമേഷ് യാദവാണ് പ്ലേയർ ഓഫ് ദ മാച്ച്.

Topics: , ,
Social Icons Share on Facebook Social Icons Share on Google +