ഹൈക്കോടതി ഇടപെടലോടെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അപ്രസക്തമായതായി ഉമ്മന്‍ചാണ്ടി

സോളാർ കേസിൽ കത്തായിരുന്നു കേന്ദ്രബിന്ദുവെന്നും ഹൈക്കോടതി അത് തള്ളിയതോടെ
റിപ്പോർട്ട് അപ്രസക്തമായെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

സോളാർ കമ്മീഷൻ റിപ്പോർട്ടിൽ നിന്ന് സരിതയുടെ കത്തും ബന്ധപ്പെട്ട പരാമർശങ്ങളും നീക്കാൻ ഹൈക്കോടതി ഉത്തരവ്. കമ്മീഷൻ റിപ്പോർട്ട് റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. ലൈംഗിക ആരോപണങ്ങൾ കമ്മീഷന്റെ പരിധിയിൽ വരില്ലെന്ന് കോടതി. കമ്മീഷൻ റിപ്പോർട്ടിൽ കോടതി ഭേദഗതി വരുത്തി.

Social Icons Share on Facebook Social Icons Share on Google +