സോളാറിലെ ഹൈക്കോടതി വിധി മുഖ്യമന്ത്രിക്കേറ്റ കനത്ത തിരിച്ചടിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഹൈക്കോടതി സരിതയുടെ കത്ത് ഒഴിവാക്കിയതോടെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനും തേജോവധം ചെയ്യാനുമുള്ള ഇടതു സര്‍ക്കാരിന്റെ ശ്രമം ഈ വിധിയോടുകൂടി പരാജയപ്പെട്ടു. കത്ത് ഉയര്‍ത്തിക്കാട്ടി എല്ലാവര്‍ക്കുമെതിരെ കേസ് എടുക്കുമെന്ന പറഞ്ഞ മുഖ്യമന്ത്രിക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് വിധിയെന്നും പ്രതിപക്ഷനേതാവ് പ്രസ്താവനയില്‍ പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +