കന്നഡ അങ്കം, ജയിച്ചവരും തോറ്റവരും

കർണാടക തെരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ ഏറ്റുവാങ്ങി പ്രമുഖ നേതാക്കൾ. തെരഞ്ഞെടുപ്പിനപ്പുറത്തേക്ക് നേതാക്കൾ തമ്മിലുള്ള പോരാട്ടത്തിനായിരുന്നു കർണാടക സാക്ഷ്യം വഹിച്ചത്.

ഒരു നിയമസഭാ തെരഞ്ഞെടുപ്പിനപ്പുറത്തേക്ക് കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും ജെ.ഡി.എസിന്റെയും നേതാക്കൾ തമ്മിലുള്ള ശക്തമായ പോരാട്ടത്തിന്റെ തലത്തിലേക്കായിരുന്നു വഴിമാറിയത്.

2,150 വോട്ടുകൾക്ക് ബാദാമിയിൽ കോൺഗ്രസിന്റെ സിദ്ധരാമയ്യ വിജയിച്ച പ്രമുഖരുടെ ഗണത്തിൽപ്പെടുന്നു. എന്നാൽ ചാമുണ്‌ഡേശ്വരി മണ്ഡലത്തിൽ സിദ്ധരാമയ്യയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ജെ.ഡി.എസിന്റെ ജി.ടി ദേവഗൗഡയാണ് ചാമുണ്‌ഡേശ്വരിയിൽ വിജയം കൈവരിച്ചത്. അതേസമയം കോൺഗ്രസ് നേതാവ് ഡോ. യതീന്ദ്ര വരുണയിൽ വൻ മുന്നേറ്റമാണ് നടത്തിയത്.

മലയാളികളായ യു.ടി ഖാദറിന്റെയും കെ.ജെ ജോർജിന്റെയും എൻ.എ ഹാരിസിന്റെയും വിജയങ്ങൾ കർണാടകത്തിൽ മലയാളത്തിന്റെ സംഭാവനയായിരുന്നു. 28,814 വോട്ടുകൾക്കാണ് കെ.ജെ ജോർജ് ജയിച്ചത്. തെരഞ്ഞെടുപ്പിലെ ആദ്യ വിജയം മംഗളുരുവിൽ നിന്ന് മത്സരിച്ച യു.ടി ഖാദറിന്റേതായിരുന്നു. സർവ്വജ്ഞനഗറിൽ കെ.ജെ ജോർജും ശാന്തി നഗർ മണ്ഡലത്തിൽ നിന്ന് എൻ.എ ഹാരിസും വിജയിച്ചു.

ശിക്കാരിപുരയിൽ ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ വിജയിച്ച പ്രമുഖരിൽ ഉൾപ്പെടുന്നു. 50,000 ത്തിൽപരം വോട്ടുകൾക്കാണ് യെദ്യൂരപ്പ വിജയം സ്വന്തമാക്കിയത്. മൊളകളാമുരുവിൽ മത്സരിച്ച ബി.ജെ.പി നേതാവ് ബി ശ്രീരാമലു വിജയിച്ചു. അതേസമയം രാമനഗരയിൽ മത്സരിച്ച ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി വൻ മുന്നേറ്റം നടത്തി.

നേതാക്കളുടെ പ്രഭാവത്തിനുമപ്പുറം ബിജെപിയുടെ പണക്കൊഴുപ്പും വർഗീയ ധ്രുവീകരണവും നിഴലിച്ച തെരഞ്ഞെടുപ്പ് ഫലമാണ് കർണാടകയിൽ കണ്ടത്.

Social Icons Share on Facebook Social Icons Share on Google +