സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പ്രതികളായി സി.പി.എം നേതാക്കൾ

പീഡനക്കേസുകളില്‍ പ്രതികളായി സി.പി.എം നേതാക്കള്‍. സി.പി.എം മംഗലപുരം ഏരിയ സെക്രട്ടറി വിനോദിനെയാണ് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തും 9 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സി.ഐ.ടി.യു പ്രവർത്തകനും പിടിയിലായി.

സി.പി.എം മംഗലപുരം ഏരിയാ സെക്രട്ടറി ചേങ്കോട്ടുകോണം സ്വദേശി കാട്ടായികോണം വിനോദ് എന്നറിയപ്പെടുന്ന മുൻ കൗൺസിലർ കൂടിയായ സഖാവ് വിനോദിനെ ഗോവ മഡ്ഗാവ് പോലീസ് അറസ്റ്റ് ചെയ്തു. മഡ്ഗാവ് വുഡ്‌ലാൻറ് ഹോട്ടൽ 309-ാം നമ്പർ മുറിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് നാട്ടിൽ നിന്ന് എത്തിച്ച യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ബഹളം വെച്ചതിനെ തുടർന്ന് ഹോട്ടൽ അധികൃതർ പോലീസില്‍ അറിയിച്ചു. ഇതിനെ തുടർന്നാണ് ഇയാളെ  അറസ്റ്റ് ചെയ്തത്. രണ്ട് മുറിയിലായിട്ടാണ് ഇവർ താമസിച്ചിരുന്നത്.

രാത്രി മദ്യപിച്ചെത്തിയ വിനോദ് യുവതിയെ മുറിയിൽ വന്ന് പീഡിപ്പിക്കുകയായിരുന്നു. വൈദ്യ പരിശോധന നടത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമൻറ് ചെയ്യുകയായിരുന്നു. മംഗലപുരത്ത് എസ്.എഫ്.ഐ ജില്ലാ സമ്മേളനം കഴിഞ്ഞ ഉടൻ 19 വരെ പാർട്ടിയിൽ നിന്നും ലീവെടുത്താണ് സഖാവ് യുവതിയുമായി മുങ്ങിയത്. രണ്ടോമൂന്നോ ലക്ഷം രൂപ മാത്രം ചെലവായ എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിന്‍റെ പേരില്‍ 15 ലക്ഷത്തോളം രൂപ വിനോദ് സഖാവ് പിരിച്ചെടുത്തിരുന്നു എന്നും ചില സഹ സഖാക്കൾ ആരോപിക്കുന്നുണ്ട്.

അതേസമയം തിരുവനന്തപുരം നേമം കല്ലിയുരിൽ 9 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സി.ഐ.ടി.യു പ്രവർത്തകൻ പോലീസ് പിടിയിൽ. കല്ലിയൂർ പള്ളിത്തറയിൽ വാടകയ്ക്ക് താമസിക്കുന്ന സാധുക്കുഞ്ഞ് (49) ആണ് അറസ്റ്റിലായത്. പ്രതിക്കെതിരെ പോസ്‌കോ ചുമത്തി.

Social Icons Share on Facebook Social Icons Share on Google +